മാഹിയിൽ ബാർ കുത്തിത്തുറന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ, 1,60,000 രൂപയും കണ്ടെത്തി
adimage

മാഹിയിൽ ബാർ കുത്തിത്തുറന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ, 1,60,000 രൂപയും കണ്ടെത്തി

മാഹിയിൽ ബാർ കുത്തിത്തുറന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ, 1,60,000 രൂപയും കണ്ടെത്തി adimage
2025-09-12T17:02:00 | By Rajina Sandeep

മാഹിയിലെ ബാറിൽ ഇന്ന് പുലർച്ചെ കവർച്ച നടത്തിയ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് പോലീസ് പിടിയിലായത്. അസമയത്ത് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും പണവും ടൂൾസും കണ്ടെത്തി. സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നും പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്. പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. തുടർന്ന് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 15 പവൻ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലപ്പുഴ, കോഴിക്കോട് മാവൂർ , വടകര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.


മാഹി പോലിസ് സുപ്രണ്ട് ഡോ : വിനയ് കുമാർ ഗാഡ്ഗെ , സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി എ ,എന്നിവരുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ.സി.വി. റെനിൽകുമാർ ,ഗ്രേഡ് എസ് ഐ സുനിൽകുമാർ ഹെഡ് കോൺസ്റ്റബിൾ സുസ്മേഷ്, ഹോംഗാർഡ് ജിനോഷ് നേത്യത്വത്തിലാണ് അന്വേഷണം നടന്നത്

Content Highlight: Robbery in Mahe bar; Suspect arrested, Rs 1,60,000 recovered

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

Jul 23, 2026 10:38 PM

കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്ക്

ആലക്കോട് ഒറ്റത്തൈ റോഡിലെ ഓവുചാൽ കുഴിയിൽ വീണ് പ്രൊബേഷൻ എസ്.ഐ സുബോധിന് പരിക്ക്. സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്ന കുഴിയിൽ ദിവസവും അപകടഭീഷണി....

Read More >>
പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Jul 23, 2026 10:28 PM

പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാനൂർ നഗരസഭ മൂന്നാം വാർഡ് കുറ്റേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉണ്ടായിരുന്നു. ഷൂട്ടർ വിനോദാണ്...

Read More >>
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
adimage
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:49 PM

നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിയിലും പോലീസ് ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. കേരളത്തിൽ സ്കൂളുകൾക്ക് അവധി....

Read More >>
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage